- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമെത്തി; പ്രദേശവാസികൾ ജാഗ്രതയിൽ
വയനാട്: പനമരം ടൗണിന് സമീപം കാട്ടാനക്കൂട്ടമിറങ്ങി. പനമരം ടൗണിന് സമീപം മേച്ചേരിയിലാണ് കാട്ടാനക്കൂട്ടം തമ്പടിച്ചത്. ജനവാസ മേഖലയ്ക്ക് സമീപം ഉൾപ്രദേശത്ത് കാട്ടാനക്കൂട്ടം എത്തിയെന്നും തുരത്താൻ ശ്രമിക്കുകയാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് കുട്ടിയാനകളും വലിയ ആനകളുമാണ് കാടിറങ്ങിയതെന്നാണ് വിവരം. ഇന്നലെ രാത്രിയോടെ പ്രദേശത്തേക്കിറങ്ങിയ ആനകൾ ദാസനക്കര വനമേഖലയിൽ നിന്നെത്തിയതെന്നാണ് നിഗമനം. ഇന്ന് രാവിലെ പാൽ അളക്കാനെത്തിയ ജീവനക്കാരാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്.
ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ആനകളെ തുരത്താൻ പടക്കം പൊട്ടിക്കുകയുമായിരുന്നു. പടക്കത്തിന്റെ ശബ്ദം കേട്ടതോടെ ആനകൾ രണ്ട് കൂട്ടമായി തിരികെ മടങ്ങി. കാടിറങ്ങി വന്ന ഭാഗത്തേക്ക് തന്നെയാണ് ആനകൾ മടങ്ങിയതെന്നാണ് വിവരം.എന്നാൽ ഇവ കാട് കയറിയോ എന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് തമ്പടിക്കുകയാണ്.



