തൃശൂർ: മൃഗഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രക്ക് പോയെന്ന് ആക്ഷേപം. തൃശൂർ ചേലക്കര മണ്ഡലത്തിലെ മൃഗഡോക്ടർമാരാണ് കൂട്ട അവധിയെടുത്തത്. മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരാണ് ഒരുമിച്ച് അവധിയെടുത്തത്. പല കാരണങ്ങളും ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാർ കൂട്ട അവധിയെടുത്തിരിക്കുന്നത്.

മൃഗഡോക്ടർമാർ ഒരുമിച്ച് അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതായാണ് ഉയരുന്ന ആക്ഷേപം. ഡോക്ടർമാർ അവധിയെടുത്തതോടെ പല രോഗങ്ങൾ ബാധിച്ച വളർത്തുമൃഗങ്ങളെയുമായി ആശുപത്രികളിലെത്തുന്നവർ ചികിത്സ ലഭ്യമാകാതെ തിരിച്ചുമടങ്ങിയെന്നും നാട്ടുകാർ പറയുന്നു. അവധി എടുക്കരുതെന്ന മേലുദ്യോഗസ്ഥരുടെ നിർദ്ദേശം ലംഘിച്ചാണ് ഡോക്ടർമാർ കൂട്ട അവധിയെടുത്തതെന്ന പരായിയും ഉയരുന്നുണ്ട്.