- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന ബഡ്സ് സ്‌കൂൾ കലോത്സവത്തിൽ മിന്നും താരമായി അർജുൻ
കണ്ണൂർ: പരിമിതികൾക്കു മുന്നിൽ പതറാതെ മിമിക്രി മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ ഒന്നാംസ്ഥാനം നേടി അർജുൻ. കുടുംബശ്രീ നടത്തുന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിലാണ് പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്നേഹാലയത്തിലെ സി ആർ അർജുൻ മികച്ച പ്രകടനം കാഴ്ച വെച്ചത്. പ്രത്യേക പരിശീലനം നേടാതെയാണ് കണ്ടും കേട്ടും അർജുൻ വിവിധ ശബ്ദങ്ങൾ പഠിച്ചെടുത്തത്.
നാടൻ പാട്ടു സംസ്‌കാരത്തിൽ വേറിട്ടുനിൽക്കുന്ന പുള്ളുവൻപാട്ട്, വിവിധ തരത്തിലുള്ള കോഴികളുടെ ശബ്ദം തുടങ്ങിയവയാണ് അർജുൻ അരങ്ങിലെത്തിച്ചത്. പുള്ളുവൻപാട്ട് നേരിട്ട് കേട്ടാണ് പഠിച്ചെടുത്തത്. അദ്ധ്യാപിക രമ്യ രാജാണ് അർജുന്റെ വിവിധ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ചത്. പത്താംതരത്തിലുള്ളപ്പോഴാണ് അർജുൻ സ്നേഹാലയത്തിൽ എത്തിയത്. ഇപ്പോൾ പ്ലസ്ടു പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്. കൂടാതെ ബംഗളൂരുവിൽ നിന്ന് കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
വിവിധതരം ഉൽപ്പന്നങ്ങളും അർജുൻ നിർമ്മിക്കും. ജൂനിയർ വിഭാഗം പെൻസിൽ ഡ്രോയിങ്ങിനു കൂടി അർജുൻ മത്സരിക്കുന്നുണ്ട്. ശ്രീകൃഷ്ണപുരം ബ്ലോക്കിലെ വോയ്സ് ഓഫ് സമന്വയ എന്ന നാടൻപാട്ട് ട്രൂപ്പിലെ കലാകാരൻ കൂടിയാണ് ഈ 17കാരൻ. മതാപിതാക്കളായ ഉഷദേവിയും രാധാകൃഷ്ണനു എല്ലാ പ്രോത്സാഹനങ്ങളും നൽകി കൂടെയുണ്ട്.
അടുത്തവർഷം മുതൽ ബഡ്സ് കുട്ടികൾക്കായി കായികമേളയും ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പറഞ്ഞു.തലശേരി ബ്രണ്ണൻകോളേജ്ഓഡിറ്റോറിയത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായുള്ള സംസ്ഥാന കലോത്സവം 'തില്ലാന' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചുവർഷം മുമ്പ് ആരംഭിച്ച കലോത്സവം ഇതിനോടകം വലിയ ശ്രദ്ധനേടി. കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനോടൊപ്പം കായികമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഇടമായി കായികമേള മാറുമെന്നും മന്ത്രി പറഞ്ഞു.
ബ്രണ്ണൻ കോളജിൽ ആരംഭിച്ച കലോത്സവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അധ്യക്ഷത വഹിച്ചു. രണ്ടുദിവസങ്ങളിലായാണ് ബഡ്സ് സ്‌കൂൾ കുട്ടികളുടെ കലാമത്സരങ്ങൾ നടന്നുവരുന്നത്.



