പന്തീരാങ്കാവ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് ദാരുണമായി മരിച്ചു. പുലർച്ചെ മുലപ്പാൽ കൊടുത്ത് ഉറക്കി കിടത്തിയ കുഞ്ഞാണ് മരിച്ചത്. ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ ഫാത്തിമ സന ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള ഏക മകൻ മുഹമ്മദ് അയാസിനെയാണ് മരണം തട്ടിയെടുത്തത്. ശനിയാഴ്ച പുലർച്ചെയാണു സംഭവം.

മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്നു ശ്രദ്ധിച്ചപ്പോഴാണു കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.