- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ
എരുമേലി: ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ പത്ത് വർഷത്തിനു ശേഷം പൊലീസ് പിടികൂടി. കഞ്ചാവുകേസിലെ പ്രതിയായ 33കാരനാണ് പത്തുവർഷത്തിനുശേഷം പിടിയിലായത്. ഇടുക്കി കരുണാപുരം ചേറ്റുകുഴി വട്ടോളിൽ സഞ്ചു വർഗീസിനെ (33) ആണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. 2013 ഡിസംബർ 23-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കഞ്ചാവ് വിൽപനക്കായി എരുമേലിയിലെത്തിയ ഇയാളെ പൊലീസ് പിടികൂടി. പ്രതി കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
ജില്ലാ പൊലീസ് ചീഫ് കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം എരുമേലി പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. നാട്ടിൽനിന്ന് മുങ്ങിയ പ്രതി ഇടയ്ക്ക് വീട്ടിൽ വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
Next Story



