തൃശൂർ: ഏപ്രിൽ- മെയ് മാസത്തോടെ തൃശൂർ മൃഗശാലയിൽ നിന്ന് മൃഗങ്ങളെ പൂർണമായും പുത്തൂരിലേക്ക് മാറ്റും. തിരുവനന്തപുരത്ത് നിന്ന് കാട്ടുപോത്ത് മാർച്ചോടെ എത്തിക്കും. ഓരോ മൃഗങ്ങളെയും കൊണ്ടുവരുന്നതിന് ടൈം ടേബിൽ തയ്യാറാക്കിട്ടുണ്ട്. താൽപര്യപത്രം ക്ഷണിച്ച് കരാർ ഒപ്പിട്ട് രാജ്യത്തിന് പുറത്ത് നിന്ന് കൊണ്ടുവരുന്ന മൃഗങ്ങളിൽ ആദ്യം ജൂണോടെ അനക്കോണ്ടയെയാണ് എത്തിക്കുക. ജൂൺ മാസത്തോടെ അനക്കോണ്ട എത്തും

തുടർന്ന് നാല് ഘട്ടങ്ങളിലായി മറ്റ് മൃഗങ്ങളെയും എത്തിക്കും. ഓസ്ട്രേലിയയിൽ നിന്നും കങ്കാരുവിനെ എത്തിക്കുന്നതിന് ചർച്ച നടത്തി. ഗുജറാത്ത്, ഹിമാചൽ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിന് ഡയറക്ടർ ആർ കീർത്തിയുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുന്നുണ്ട്. ഇന്ത്യക്ക് അകത്തുനിന്നും പരമാവധി മൃഗങ്ങളെ കൊണ്ടുവരാൻ നടപടിക്രമങ്ങൾ ഊർജിതമായി നടക്കുന്നു.

2024 അവസാനത്തോടെ തന്നെ പൂത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി പൂർണമായി തുറന്നു നൽകും. ചന്ദനക്കുന്ന് 75 ഏക്കർ ഉപയോഗപ്പെടുത്തി സവാരി പാർക്ക് സജ്ജമാക്കുന്നതിനുള്ള ഡി പി ആർ തയ്യാറാക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്.