ഇടുക്കി: ബൈസൺവാലിക്കു സമീപം കാക്കക്കടയിൽ ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി. സമീപത്തെ റോഡിലൂടെ എത്തിയ കാട്ടുപോത്ത് കൃഷിയിടത്തിലും ഏലത്തോട്ടത്തിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്.

ചൊക്കമുടി ഭാഗത്തെ വനമേഖലയിൽ നിന്നും താഴേക്കിറങ്ങിവന്നതാണ് കാട്ടുപോത്തെന്നാണ് കരുതുന്നത്. ഈ മേഖലയിൽ രണ്ട് ആദിവാസി കുടികളുണ്ട്. ഈ വീടുകളുടെ സമീപത്തുകൂടിയാണ് റോഡിലേക്ക് എത്തിയത്. ആളുകൾ ബഹളം വച്ചതിനെത്തുടർന്ന് പോത്ത് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് കയറുകയായിരുന്നു. വനംവകുപ്പ് ജാഗ്രതയിലാണ്. മാസങ്ങൾക്കു മുമ്പ്, ഇവിടെ എത്തിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.