കോട്ടയം: ഏറ്റുമാനൂരിൽ ഷാപ്പുജീവനക്കാരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഏഴുപേരെ പൊലീസ് അറസ്റ്റുചെയ്തു. പേരൂർ എം.എച്ച്.സി. കോളനി പുത്തൻപറമ്പിൽ വിഷ്ണുരാജ് (24), പേരൂർ ശങ്കരമല കോളനിയിൽ താനപുരയ്ക്കൽ അനുമോൻ (36), തെള്ളകം ഒഴുകയിൽ വിഷ്ണു അനിൽ (26), പേരൂർ കരിയാറ്റുപുഴയിൽ അഖിൽ ശശി (26), പേരൂർ എം.എച്ച്.സി. കോളനി മേച്ചേരികാല നവീൻ (24), ഏറ്റുമാനൂർ പട്ടിത്താനം പുതുപ്പള്ളി ഷെബിൻ ദാസ് (33), പേരൂർ കോളനി കാരിത്തടത്തിൽ വീട്ടിൽ വേണുഗോപാൽ (27) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രി ചെറുവാണ്ടൂർ ഷാപ്പിലെത്തി ജീവനക്കാരനോട് കള്ള് കടംചോദിക്കുകയും ജീവനക്കാരൻ വിസമ്മതിച്ചതിനാൽ ഇവർ സംഘംചേർന്ന് മർദിക്കുകയും ചില്ലുകുപ്പികൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.