- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരടി പതിഞ്ഞത് രണ്ടിടത്തെ സിസിടിവിയിൽ; ജാഗ്രതാ നിർദ്ദേശവുമായി വനംവകുപ്പ്
മാനന്തവാടി: വയനാട് മാനന്തവാടിയിൽ ജനവാസമേഖലയിലൂടെ കറങ്ങിനടന്ന് കരടി. രണ്ടിടത്ത് സിസിടിവിയിൽ കരടിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഇതോടെ ജനം ആശങ്കയിലായി. വള്ളിയൂർക്കാവിനു സമീപം ജനവാസ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് ആദ്യം കരടിയെ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പിന്നീട് പുലർച്ചെ രണ്ട് മണിയോടെ സ്വകാര്യവ്യക്തിയുടെ വീട്ടിൽസ്ഥാപിച്ച സിസിടിവിയിൽ കരടിയുടെ ദൃശ്യം പതിഞ്ഞതായി കണ്ടത്. ഇതോടെ പ്രദേശത്ത് എത്തിയത് കരടി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ചുറ്റിനടക്കുന്ന കരടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെയാണ് ഇന്നു പുലർച്ചെ വള്ളിയൂർക്കാവിൽ നിന്ന് ഏഴുകിലോമീറ്ററോളം അകലെയുള്ള തോണിച്ചാലിൽ കരടിയുടെ സാന്നിധ്യം കണ്ടെത്തിയത്.
സ്ഥലത്തെ ഒരു വീട്ടിലെ സിസിടിവിയിലാണ് കരടി ഓടുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കരടി ഇപ്പോഴും സഞ്ചാരം തുടരുന്നുവെന്നാണ് വ്യക്തമാകുന്നത്. ചുറ്റും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ കരടിയുടെ വരവ് ആശങ്കയിലാഴ്ത്തുന്നുണ്ട്. വനംവകുപ്പ് ഇതിനകം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.



