- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ ചിന്നംവിളിച്ച് ബൈക്കിന് നേരെ പാഞ്ഞടുത്ത് കാട്ടാന
പുൽപ്പള്ളി: വയനാട് ചേകാടിയിൽ ബൈക്കിന് നേരെ പാഞ്ഞടുത്ത കാട്ടാനയിൽനിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചേകാടിക്കും പൊളന്നയ്ക്കും ഇടയിലുള്ള തേക്കിൻകൂപ്പിന് സമീപമാണ് സംഭവം. ആന പാഞ്ഞടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ചേകാടിയിൽ നിന്ന് കച്ചിവാങ്ങുന്നതിനായി പോവുകയായിരുന്ന പാളക്കൊല്ലി കൊളക്കാട്ടിൽ സജി, ലക്ഷ്മണൻ എന്നിവരാണ് കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ആനയെ കണ്ട് ഭയന്നുപോയതോടെ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ മറഞ്ഞു. ഇരുവർക്കും നേരെ ആന പാഞ്ഞടുത്തപ്പോൾ പിന്നാലെ വന്ന പാൽവണ്ടി ഹോൺമുഴക്കിയതോടെ ആന കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. നിലത്തുവീണ സജിക്കും ലക്ഷ്മണനും ചെറിയ പരുക്കുണ്ട്. ബൈക്കും തകരാറിലായി.
ഇതേ സമയം, പുൽപ്പള്ളി സീതാമൗണ്ടിൽ ജനവാസ കേന്ദ്രത്തിലെ സ്വകാര്യ കൃഷിയിടത്തിൽ കടുവയെ കണ്ടു. പ്രദേശവാസിയായ തമ്പിയുടെ വീടിനോട് ചേർന്നാണ് കടുവയെ കണ്ടത്. തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.



