- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മാന്നാർ: യുവതിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം കടവൂർ വിളയിൽ കിഴക്കെതിൽ ജിഷ്ണു (19) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാമിൽ നിന്നാണ് യുവതിയുടെ ചിത്രങ്ങൾ യുവാവ് ശേഖരിച്ചത്. ഇവ മോർഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു.
ഇതോടെ യുവതി മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story



