- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തി
ന്യൂഡൽഹി: ചൈനയിൽ വൻ ഭൂകമ്പം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, 80 കിലോമീറ്റർ ആഴത്തിൽ ആഘാതമുണ്ടാക്കി. കിർഗിസ്താനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സിൻജിയാങ് പ്രദേശമാണ് പ്രഭവകേന്ദ്രം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു.
ഇന്ത്യൻ സമയം രാത്രി 11.29-നാണ് ഷിൻജിയാങ്ങിൽ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് സീസ്മോളജി റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനം ഡൽഹിയുടെ ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടു. പാക്കിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Next Story



