- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ ആക്രമിച്ചത് പരാതിപ്പെട്ട വീട്ടമ്മയെ ആക്രമിച്ചു; യുവാവ് അറസ്റ്റിൽ
കോട്ടയം: മകനെ ആക്രമിച്ചതിന് പൊലീസിൽ പരാതിപ്പെട്ട വീട്ടമ്മയെ രാത്രി വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ കുറിച്ചി സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
സമീപവാസിയായ വീട്ടമ്മയാണ് ആക്രമണത്തിനിരയായത്. മകനെ ആക്രമിച്ചതായി വീട്ടമ്മ പരാതി നൽകിയതിലുള്ള വിരോധത്തെ തുടർന്ന് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി അമ്മയെ മർദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആയിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങൾക്ക് തീയിടുകയും പാത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പരാതിയെത്തുടർന്ന് ചിങ്ങവനം പൊലീസ് കേസെടുത്ത് പിടികൂടി. പ്രതിക്കെതിരേ ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Next Story



