- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിലെ ശൗചാലയത്തിൽ കൈമാറിയ സ്വർണം പിടിച്ചെടുത്തു
തിരുവനന്തപുരം: വിമാനത്താവളത്തിലെ ശൗചാലയത്തിൽ വച്ച് സ്വർണം കൈമാറുന്നതിനിടെ വിമാനയാത്രക്കാരനും ശുചീകരണ തൊഴിലാളികളും അറസ്റ്റിലായി. വള്ളക്കടവ് സ്വദേശി അഷബ്ജാൻ, വിമാനത്താവളത്തിലെ ശുചീകരണ തൊഴിലാളികളായ ഹെവിൻ ഹെൻട്രി, ലിബിൻ ലോപ്പസ് എന്നീ വലിയതുറ സ്വദേശികളുമാണ് അറസ്റ്റിലായത്.
ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അഷബ്ജാൻ. യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന് അധികൃതർക്ക് രഹസ്യസന്ദേശം ലഭിച്ചിരുന്നു.ഇതേ തുടർന്നായിരുന്നു പരിശോധന. ഇവരിൽനിന്ന് 87 ലക്ഷം രൂപ വിലവരുന്ന 1400 ഗ്രാം സ്വർണം കണ്ടെടുത്തു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ തിരുവനന്തപുരം യൂണിറ്റും വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിമാനമിറങ്ങിയ അഷബ്ജാനും പിന്നാലെ രണ്ട് ശുചീകരണ തൊഴിലാളികളും ശൗചാലയത്തിൽ കയറുന്നതു ശ്രദ്ധിച്ച ഉദ്യോഗസ്ഥർ ഇവരെ വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് ശുചീകരണത്തൊഴിലാളികൾ യാത്രക്കാരൻ നൽകിയ സ്വർണം കൈമാറിയത്. കസ്റ്റംസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



