- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനയ്ക്കെത്തിച്ച ആനക്കൊമ്പുമായി തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ആനക്കൊമ്പ് വിൽപനയ്ക്ക് എത്തിയ തിരുവനന്തപുരം സ്വദേശിയെ വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് തൊഴുവൻകോട് ഉദയകുമാർ (45) ആണ് പിടിയിലായത്. നാലുകിലോഗ്രാം വരുന്ന ആനക്കൊമ്പ് ഇയാളിൽനിന്ന് പിടിച്ചു. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കണ്ണൂർ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിരുവനന്തപുരത്തുനിന്ന് തീവണ്ടിയിൽ വന്നിറങ്ങി പുതിയ ബസ്സ്റ്റാൻഡിൽ കാത്തുനിൽക്കുമ്പോഴാണ് അറസ്റ്റിലായത്. ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചിരുന്നതാണെന്ന് പറയുന്നു. കണ്ണൂർ സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ കെ.വി. ജയപ്രകാശ്, കാസർകോട് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
Next Story



