- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസ്സം സ്വദേശികളുടെ ആറു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമം
കണ്ണൂർ: കണ്ണൂരിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കരഞ്ഞഅ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി. ഇതോടെയാണ് പീഡന ശ്രമം പുറത്തറിയുന്നത്. മലപ്പുറം പൊന്നാനി സ്വദേശി വി.പി.ഫൈസലിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിക്കുന്ന അസം സ്വദേശികളുടെ മകളെയാണ് ഫൈസൽ ലൈംഗിക ചൂഷണക്കിന് ഇരയാക്കാൻ ശ്രമിച്ചത്.
അസം സ്വദേശികൾ താമസിക്കുന്നതിന് തൊട്ടടുത്ത ക്വാട്ടേഴ്സിൽ താമസിക്കുന്ന ഫൈസൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു പീഡനശ്രമം. ഫൈസലിന്റെ പെരുമാറ്റത്തിൽ ഭയന്ന് കുട്ടി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസിനെ വിളിച്ച് വരുത്തി. പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story



