- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുളസീധരനെ വെട്ടിക്കൊന്ന ഗുണ്ടാ നേതാവ് പിടിയിൽ
പേരൂർക്കട: തിരുവനന്തപുരത്തെ നടുക്കിയ വെട്ടുകേസിലെ പ്രതിയെ എട്ടുവർഷത്തിനു ശേഷം പൊലീസ് പിടികൂടി. നെടുങ്കാട് തീമങ്കരി സുപ്രിയ ഭവനിൽ സി.ഡി.രാജേഷ് എന്നറിയപ്പെടുന്ന രാജേഷ് (48) ആണ് പിടിയിലായത്.
നെടുങ്കാട് സ്വദേശിയായ തുളസീധരനെയാണ് രാജേഷ് വെട്ടിപ്പരിക്കേൽപ്പിച്ചത്. 2016 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിന് പിന്നാലെ രാജേഷ് ഒളിവിൽ പോവുകയായിരുന്നു.
Next Story



