- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കാണാതായതിൽ വ്യാപക അന്വേഷണം
ന്യൂഡൽഹി: ഡൽഹിയിൽ അസിസ്റ്റന്റ് കമ്മീഷണറുടെ മകനെ കാണാതായതിൽ വ്യാപക അന്വേഷണം. സമയംപുർ ബദ്ലി മേഖലയിലാണ് സംഭവം. മൂന്ന് ദിവസം മുമ്പ് നടന്ന കാണാതകലിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
എസിപി യഷ്പാൽ സിംഗിന്റെ മകൻ ലക്ഷ്യ ചൗഹാൻ (24) നെ ആണ് കാണാതായത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹരിയാനയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട ലക്ഷ്യ ചൗഹാനെ കാണാതാവുകയായിരുന്നു. മകൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് എസിപി യശ്പാൽ സിങ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, ലക്ഷ്യ ചൗഹാനെ അവസാനമായി കണ്ടത് കർണാൽ ബൈപാസിൽ വച്ചാണെന്ന് കണ്ടെത്തി. കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.
Next Story



