- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി
കൽപറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. കഴിഞ്ഞ ദിവസം താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കൊന്ന കടുവയാണ് കുടുങ്ങിയത്.മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെയാണ് താണാട്ടുകുടിയിൽ രാജന്റെ പശുക്കിടാവിനെ കടുവ കൊന്നത്. മുൻപ് രാജന്റെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു.
Next Story



