- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു
തിരുവനന്തപുരം: നിലമേലിൽ എസ്എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിൽ കസേരയിലിരുന്ന് പ്രതിഷേധിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. ഗവർണറുടെ പെരുമാറ്റം വിചിത്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നും പ്രതികരിച്ചു.
ഗവർണർ കുട്ടി വാശിപിടിക്കുന്ന പോലെ കസേര ഇട്ടിരിക്കുന്നു. ഇത് കൗതുകമോ ശിശു സഹജമോ ആയി കാണാൻ കഴിയില്ല. ഗവർണറുടെ പ്രകടനത്തിന് കേന്ദ്രമന്ത്രി തൊട്ടു പിന്നാലെ പക്ക മേളം നടത്തി. ഇത് രാഷ്ട്രീയ അജണ്ടയാണ്. തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗവർണർ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നും ഇത് പ്രതിപക്ഷ നേതാവിനെ അവഹേളിക്കാനുള്ള ശ്രമമാണെന്നും എംബി രാജേഷ് പറഞ്ഞു
Next Story



