- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധം: സീതാറാം യെച്ചൂരി
തിരുവനന്തപുരം: ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ തലസ്ഥാനത്തെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീണാ വിജയനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ പ്രതികരിക്കാനില്ല. അത് കേരളത്തിലെ കാര്യമാണ്. സംസ്ഥാന പാർട്ടി നേതൃത്വം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ പറയാനില്ല.
ഇന്ത്യ മുന്നണിയിലെ ഭിന്നത സംബന്ധിച്ച ചോദ്യങ്ങളോട് മാധ്യമങ്ങൾ പറയുന്നതും യാഥാർഥ്യവും രണ്ടും രണ്ടാണെന്നായിരുന്നു പ്രതികരണം. സംസ്ഥാന അടിസ്ഥാനത്തിലെ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
Next Story



