- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ടൂറിസ്റ്റ് വീസയുമായി വിദേശത്തേക്കു കടക്കാൻ ശ്രമം; യുവതിയും ഏജന്റും അറസ്റ്റിൽ
തിരുവനന്തപുരം: വ്യാജ ടൂറിസ്റ്റ് വീസയുമായി വിദേശത്തേക്കു കടക്കാൻ ശ്രമിച്ച യുവതിയെയും വ്യാജ വീസ തയാറാക്കി നൽകിയ ഏജന്റിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല കെഐപി കോളനി സ്വദേശി സരോജിനി ലതിക (41), അഞ്ചൽ സ്വദേശിയായ ട്രാവൽ ഏജന്റ് റഹിം എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്‌ച്ച തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. എയർ ഇന്ത്യ എക്സ്‌പ്രസിൽ ഫ്‌ളൈറ്റിൽ യാത്ര ചെയ്യാനായി എത്തിയ സരോജിനിയെ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. പിന്നീട് വലിയതുറ പൊലീസിനു കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Next Story



