കോട്ടയം: തൃശ്ശൂർ എംഎ‍ൽഎ. പി. ബാലചന്ദ്രൻ, ശ്രീരാമനെയും സീതാദേവിയെയും ലഷ്മണനെയും ആക്ഷേപിച്ച് ഫെയ്‌സ് ബുക്കിലെഴുതിയത് നിന്ദ്യവും പ്രതിഷേധാർഹവുമാണെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് പ്രസ്താവനയിൽ പറഞ്ഞു.

പോസ്റ്റ് പിന്നീട് പിൻവലിച്ചാലും അത് സമൂഹത്തിൽ പ്രചരിക്കും. ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ല. ഭരണഘടനാപരമായ സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെങ്കിൽ സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്നും കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു.