പത്തനംതിട്ട: ഇക്കഴിഞ്ഞ ശബരിമല തീർത്ഥാടനകാലത്ത് ഒൻപത് അയ്യപ്പഭക്തരെ കാണാതായി. ഇതിൽ നാലുപേർ തമിഴ്‌നാട്ടുകാരാണ്. രണ്ടുപേർ ആന്ധ്രസ്വദേശികൾ. കോഴിക്കോടുനിന്നുള്ള ഒരാളെയും കാണാതായി. കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ ഒരാളെവീതവും കാണാതായിട്ടുണ്ട്. പമ്പ പൊലീസ് അന്വേഷണം നടത്തിവരുന്നു. റാന്നി ഡിവൈ.എസ്‌പി. ആർ. ബിനുവിനാണ് ചുമതല.