- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവശ്ശേരിക്കടുത്തുള്ള ബാറിലെ തർക്കത്തിൽ അഞ്ചു പേർ അറസ്റ്റിൽ
പാലക്കാട്: ആലത്തൂരിലെ ബാറിൽ സംഘർഷത്തിനിടെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടന്നതിൽ വിശദ അന്വേഷണം നടത്തും. ബാർ മാനേജരായ രഘുവിന് വാരിയെല്ലിന് പരിക്കേറ്റു. കാവശ്ശേരിക്കടുത്തുള്ള ബാറിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ചശേഷം പണം നൽകുന്നതിനെചൊല്ലി ഒരുസംഘം യുവാക്കളും ബാറിലെ ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനിടെ യുവാക്കളുടെ കൈയിലുണ്ടായിരുന്ന എയർഗൺ പൊട്ടി മാനേജർ രഘുവിന് വെടിയേൽക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
യുവാക്കളുടെ സംഘത്തിൽപ്പെട്ട അഞ്ചുപേരെ ബാറിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂട്ടത്തിൽ ഒരാൾകൂടി ഉണ്ടെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്. പിടിയിലായവർ കഞ്ചിക്കോട് സ്വദേശികളാണെന്നാണ് സൂചന.
Next Story



