- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ അറസ്റ്റ് ചെയ്തു; തനുനസീറിനെ അകത്താക്കിയത് പാമ്പാടി പൊലീസ്
കോട്ടയം: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറിനെ (36) ആണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കുടുംബപ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്ന് പ്രതി ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ബഹളം കേട്ട് ഉറങ്ങുകയായിരുന്ന ഒരു വയസുള്ള കുട്ടി ഉറക്കത്തിൽ നിന്നുണർന്ന് നിലവിളിച്ചു. തുടർന്ന് ഇയാൾ കുട്ടിയെ എടുത്തു പൊക്കി തറയിൽ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. കുഞ്ഞിന്റെ അമ്മ തടഞ്ഞു. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കുട്ടിയുടെ അമ്മ നൽകിയ പരാതിയെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
Next Story



