- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം ബാങ്കിലേക്ക് മാറ്റുന്നു
തിരുവനന്തപുരം: ദേവസ്വം ക്ഷേത്രങ്ങളിലെ 500 കിലോഗ്രാം സ്വർണ ഉരുപ്പടി കൾ ബാങ്കിലേക്ക് മാറ്റുന്നു. നിത്യപൂജയ്‌ക്കോ ഉത്സവങ്ങൾക്കോ ഉപയോഗിക്കാത്ത സ്വർണമാണ് ബാങ്കിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകിയത്. സ്വർണത്തിന്റെ വിപണിവിലയ്ക്ക് ആനുപാതികമായി രണ്ടര ശതമാനം പലിശ കിട്ടുന്ന, റിസർവ് ബാങ്കിന്റെ ഡിപ്പോസിറ്റ് സ്‌കീം നടപ്പാക്കാൻ ഹൈക്കോടതി അനുമതിനൽകി.
എസ്.ബി.ഐ. വഴിയുള്ള നിക്ഷേപപദ്ധതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 14-ന് അന്തിമ രൂപംനൽകും. കൂടാതെ ബോർഡിന്റെ 1252 ക്ഷേത്രങ്ങളിൽ കാലങ്ങളായി ഉപയോഗിക്കാതെ നശിക്കുന്ന വിളക്കുകൾ, വിവിധതരം പാത്രങ്ങൾ എന്നിവ ലേലംചെയ്യാനും കോടതി അനുമതി നൽകിയിട്ടുണ്ട്.
Next Story



