- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കീഴരിയൂർ പാലായിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു
കോഴിക്കോട്: കീഴരിയൂർ പാലായിയിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. ഞായറാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാൻ എത്തുകയും 6.30ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം.
പാലായി സ്വദേശി സലാം ആണ് മില്ലുടമ. മില്ലിന് ഇൻഷുറൻസ് ഇല്ലെന്നാണ് സൂചന. തൊട്ടടുത്തുള്ള കീഴരിയൂർ പഞ്ചായത്ത് ഓഫിസിലേക്ക് തീ പടരാതിരുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു.
Next Story



