- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികളിൽ പ്രായപൂർത്തിയാകാത്തവരും; ഇതും ഇൻസ്റ്റാഗ്രാം ചതി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കേസ് രജിസ്റ്റർ ചെയ്തു. സിഡബ്ല്യുസിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസിൽ 18 പ്രതികളുണ്ടെന്നാണ് പ്രാഥമിക വിവരം. വിദ്യാർത്ഥിനി അടുത്തിടെ സ്കൂളിൽ പോകാതിരുന്നതോടെ രക്ഷിതാക്കൾ കുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കി. കൗൺസിലിംഗിലാണ് കുട്ടി ചൂക്ഷണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്.
വിദ്യാർത്ഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവ് പരിചയപ്പെടുകയും ഇതിനുശേഷം ചില വീഡിയോ ദൃശ്യങ്ങൾ പുറത്തുപോകുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് യുവാവിന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ചൂക്ഷണം ചെയ്തുവെന്നാണ് പരാതി. പ്രതികളെന്നു സംശയിക്കുന്നവരുടെ പേരും ഫോൺ നന്പരും ഉൾപ്പെടെ സിഡബ്യുസി പൊലീസിനു കൈമാറിയിരുന്നു.
ജില്ലാ പൊലീസ് മേധാവിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരിൽ പ്രായപൂർത്തിയാകത്തവർ ഉണ്ടെന്നുമാണ് റിപ്പോർട്ട്.



