- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ജീവനക്കാർക്ക് മാനസിക പീഡനം; ഇടുക്കിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സസ്പെൻഷനിൽ
ഇടുക്കി: വനിത ജീവനക്കാരെ മാനസികമായും ജോലിപരമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.സി. വിനോദിനെ സസ്പെൻഡ് ചെയ്തു. നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ രണ്ട് വനിതാ ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നൽകിയത്.
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങൾ അയക്കുന്നുവെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റേഞ്ച് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പരാതി നൽകിയത്. അശ്ലീല സംഭാഷണം എതിർത്തതോടെ ജോലിപരമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റിയും കോട്ടയം ഡിഎഫ്ഓയും പ്രാഥമിക അന്വേഷണം നടത്തി.
ഇതിനുപ്പൊമാണ് പാൽക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിർമ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോർട്ട് നൽകിയിരുന്നു. രണ്ടു വിഷയങ്ങൾ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സിസിഎഫ് ഡോ.പി പുകഴേന്തി സസ്പെൻഡ് ചെയ്തത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്