- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ നിന്ന് ജയിലിലേക്ക് മടങ്ങും വഴി പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതി രക്ഷപ്പെട്ടു; ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തേനി: കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടക്കുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്ത് പൊലീസ് എത്തിയതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമ്പത്തിന് സമീപം ചമന്തിപുരം സ്വദേശി വിജയ് (24) ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇയാളെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.
ഇയാൾ ബോഡി പുത്തൂരിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് പുലർച്ചെ 2 മണിയോടെ വീട് വളഞ്ഞു. പൊലീസ് എത്തിയത് അറിഞ്ഞതോടെ വിജയ് അരളി കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുമെന്ന് പൊലീസ് പറഞ്ഞു.
2019 സെപ്റ്റംബറിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ തേനി പോക്സോ കോടതി ഇയാൾക്ക് 21 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.ഈ കേസിൽ മധുര സെൻട്രൽ ജയിലിൽ കഴിയവെയാണ് മറ്റൊരു പീഡന കേസിൻ കോടതിയിൽ ഹാജരാക്കി ഇയാളെ ജയിലിലേക്ക് തിരികെ എത്തിക്കുന്നതിനിടയിൽ രക്ഷപ്പെട്ടത്.അങ്കൂർപാളയത്തെ തെങ്ങിൻ തോപ്പിൽ ചീര പറിച്ചു കൊണ്ടിരുന്ന 80കാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
തുടർന്ന് വിജയിയെ കൂടല്ലൂർ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മധുര സെൻട്രൽ ജയിലിൽ പാർപ്പിച്ച ഇയാളെ വിചാരണയ്ക്കായി ഫെബ്രുവരി ഒന്നിന് തേനി ജില്ലാ കോടതിയിൽ ഹാജരാക്കിയപ്പോളാണ് പൊലീസിനെ വെട്ടിച്ച് കടന്നത്. പ്രതി രക്ഷപ്പെട്ടതിനെ തുടർന്ന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്