- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് നിഷേധിച്ചു; നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
പാലാ: പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചെന്ന പരാതിയിൽ 4.50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെതാണ് വിധി.
2021 നവംബറിൽ ചരിഞ്ഞ ബെന്നിയുടെ അനിൽ ബാബു എന്ന ആനയ്ക്കാണ് ഇൻഷുറൻസ് നിഷേധിച്ചത്. ഈ കാലയളവിൽ ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനിയുടെ ഏറ്റുമാനൂർ ശാഖ വഴി അഞ്ചുലക്ഷം രൂപയുടെ എലിഫെന്റ് ഇൻഷുറൻസ് സ്കീമിൽ ആനയ്ക്ക് പരിരക്ഷയുണ്ടായിരുന്നു. എന്നാൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ തടസ്സവാദങ്ങൾ ഉയർത്തി നിഷേധിച്ചു.
ഇതേത്തുടുർന്നാണ് ബെന്നി ആന്റണി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. അഡ്വ. വി എസ്.മനുലാൽ പ്രസിഡന്റും അഡ്വ. ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമ്മീഷനാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്.