- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടയർ ഊരിത്തെറിച്ച ആംബുലൻസ് തട്ടി സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു
തിരുവനന്തപുരം: മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് അപകടം. നിയന്ത്രണം വിട്ട ആംബുലൻസ് തട്ടി സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. പള്ളിപ്പുറത്ത് വെച്ച് രാവിലെ 10.30 നായിരുന്നു അപകടം. മുരുക്കുംപുഴ സ്വദേശി പ്രസന്നകുമാറിനാണ് ഗുരുതര പരുക്കേറ്റത്.
ടയർ പൊട്ടിത്തെറിച്ച് ഊരിപ്പോയതോടെ നിയന്ത്രണം വിട്ട ആംബുലൻസ് സ്കൂട്ടറിൽ ചെന്നു തട്ടുകയായിരുന്നു. തെറിച്ചുപോയ പ്രസന്നകുമാർ ദേശീയപാത നിർമ്മാണം നടക്കുന്ന ഓടയിൽ വീഴുകയായിരുന്നു.
പരുക്കേറ്റ പ്രസന്നകുമാറിനെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ പിന്നീട് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
Next Story



