- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ കടയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്
കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് നേതാവ് മീൻകടയിൽ കയറി അതിക്രമം നടത്തിയെന്ന് പരാതി. കടുവാക്കുളത്ത് ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പള്ളം ബ്ലോക് പഞ്ചായത്ത് അംഗമായ സിബി കൊല്ലനാടനാണ് കടയിൽ അതിക്രമം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വിരോധം മനസിൽ വച്ച് കടയിലെത്തിയ സിബി ജീവനക്കാരിയെ ലൈസൻസ് ചോദിച്ച് ഭീഷണിപ്പെടുത്തി. ജീവനക്കാരിയുടെ മുന്നിൽ വച്ച് കടയുടമയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. ശേഷം ജീവനക്കാരിയുടെ ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നൽകുമെന്ന് കടയുടമ അറിയിച്ചു.
Next Story



