- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാല പ്രഥമ ഓംബുഡ്‌സ്മാനായി ധർമ്മരാജ് അടാട്ട് ചുമതലയേറ്റു
തിരുവനന്തപുരം: എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ആദ്യ ഓംബുഡ്‌സ്മാനായി സംസ്‌കൃതപണ്ഡിതനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ.ധർമ്മരാജ് അടാട്ട് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
2023 ലെ യു ജി സി നിർദേശപ്രകാരം ഓംബുഡ്‌സ്മാനെ നിയമിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാലയാണ് സാങ്കേതിക സർവകലാശാല.
വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ നീതിപൂർവമായി പരിഹരിക്കുമെന്നും സമ്മർദ്ദങ്ങൾക്ക് വിധേയനാകാതെ പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിന്ഡിക്കേറ്റ് അംഗങ്ങൾ ഡോ. പി കെ ബിജു, അഡ്വ. ഐ സാജു, ഡോ ബി എസ് ജമുന, രജിസ്ട്രാർ ഡോ എ പ്രവീൺ, ഡീൻ റിസർച്ച് ഡോ. ഷാലിജ് പി ആർ, ഡീൻ അക്കാഡമിക് ഡോ. വിനു തോമസ്, പരീക്ഷ കൺട്രോളർ ഡോ അനന്ത രശ്മി എന്നിവർ പങ്കെടുത്തു.



