തൃശ്ശൂർ: ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. അയ്യന്തോൾ കോലംപറമ്പ് കാര്യാലയത്തിൽ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വീട്ടിലെ ചപ്പുചവറുകൾ പെട്രോൾ ഒഴിച്ച് തീയിടുന്നതിനിടയിൽ ദേഹത്ത് പടർന്ന് പിടിക്കുകയായിരുന്നു.

70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറയുന്നു. അജയനെ വിവിധ ആശുപത്രികളിലും തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: മീന. മക്കൾ: അമൽ, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 11-ന്.