- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് മയക്കുമരുന്ന് വേട്ട
തിരുവനന്തപുരം: തലസ്ഥാനത്ത് നിരോധിത ലഹരിവസ്തുക്കളുമായി മൂന്നുപേർ പിടിയിൽ. നെടുമങ്ങാട് സ്വദേശികളായ സുനീർ ഖാൻ, അരവിന്ദ് എന്നിവരെ കവടിയാർ നിന്നും ആനാട് സ്വദേശി അരുൺ എന്ന യുവാവിനെ നെടുമങ്ങാട് നിന്നുമാണ് എക്‌സൈസ് പിടികൂടിയത്.
2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിൻ എന്നിവയാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. തിരുവനന്തപുരം റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Next Story



