- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെഎൻയുവിൽ സംഘർഷം; എബിവിപി-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
ന്യൂഡൽഹി: ജെഎൻയു സർവകലാശാലയിൽ സംഘർഷം. നിരവധി വിദ്യാർത്ഥികൾക്കു പരുക്കേറ്റതായി റിപ്പോർട്ട്. പരുക്കേറ്റവരെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.എബിവിപി-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രിയാണു ക്യാംപസിൽ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പൊലീസിൽ പരാതി നൽകി. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വടികൊണ്ട് വിദ്യാർത്ഥികളെ ഒരാൾ അടിക്കുന്നതും മറ്റൊരു വിഡിയോയിൽ സൈക്കിൾ ആളുകളുടെ നേർക്കു വലിച്ചെറിയുന്നതും കാണാം.
Next Story



