മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. രാജമലയിൽ ബസിന്റെ ചില്ലുതകർത്തു. തമിഴ്‌നാട് ആർടിസിയുടെ മൂന്നാർ - ഉദുമൽപേട്ട ബസിന്റെ ചില്ലുകളാണ് തകർത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നാർ - ഉദുമൽപേട്ട റൂട്ടിൽ എട്ടാം മൈലിനു സമീപം വച്ചാണ് പടയപ്പ ബസിന് മുന്നിലെത്തിയത്. ബസ് മുന്നോട്ട് എടുക്കാൻ അനുവദിക്കാത്ത വിധം റോഡിൽ നിലയുറപ്പിച്ച ആന വാഹനം തള്ളി നീക്കുകയായിരുന്നു.

വലതുവശത്ത് വലിയ കുഴിയായിരുന്നതിനാൽ വലിയ അപകടത്തിനുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മൂന്നു ദിവസത്തിനിടയിൽ ഇത് മൂന്നാമത്തെ വാഹനത്തിനുനേരെയാണ് പടയപ്പ പരാക്രമം കാണിക്കുന്നത്.