മുംബൈ: വയോധികരായ സഹോദരങ്ങളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് പിടികൂടി. മുകുന്ദ് പാട്ടിൽ (80) ഭീംറാവു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. പാൽഘറിലെ ബോയ്‌സറിൽ വ്യാഴാഴ്ച വൈകിട്ടാണു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവാവ്, യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം നടത്തിയത്.

ജനം ഓടിക്കൂടിയപ്പോഴേക്കും പ്രതി കിഷോർ ജഗന്നാഥ് കടന്നുകളഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനമേഖലയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. വിചിത്രമായി പെരുമാറുന്ന ഇയാൾ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.