- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
56 ദിവസം; ഇടുക്കിയിൽ കാട്ടാന എടുത്തത് അഞ്ചു ജീവനുകൾ
തൊടുപുഴ: കഴിഞ്ഞ 56 ദിവസങ്ങൾക്കുള്ളിൽ ഇടുക്കിയിൽ കാട്ടാന കവർന്നത് 56 ജീവനുകൾ. കാടിറങ്ങിയെത്തുന്ന കാട്ടുമൃഗങ്ങൾ ഇടുക്കിയെ ഭയപ്പാടിലാഴ്‌ത്തിയിരിക്കുകയാണ്. ഈ വർഷംമാത്രം രണ്ട് സ്ത്രീകളടക്കം അഞ്ചുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ നാലെണ്ണവും ദേവികുളം റെയ്ഞ്ചിൽ.
ജനുവരി എട്ട്
തോട്ടം തൊഴിലാളി പന്നിയാർ സ്വദേശി പരിമള (44). കൊളുന്തുനുള്ളാനായി രാവിലെ തോട്ടത്തിലേക്ക് പോയ പരിമള പന്നിയാറിനും പന്തടിക്കളത്തിനും ഇടയിലുള്ള തേയിലത്തോട്ടത്തിൽവെച്ച് കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു.
ജനുവരി 22
വെള്ളക്കല്ലിൽ സൗന്ദർ രാജൻ (68). ചിന്നക്കനാൽ ബി.എൽ. റാവിൽ കൊച്ചുമകനൊപ്പം കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ചക്കക്കൊമ്പൻ എന്ന് വിളിപ്പേരുള്ള കാട്ടാന ആക്രമിച്ചു. നാലുദിവസത്തിനുശേഷം ആശുപത്രിയിൽമരിച്ചു
ജനുവരി 23
കോയമ്പത്തൂർ ദോബിപ്പാളയം സ്വദേശി കെ. പാൽരാജ് (74). ബന്ധുവിന്റെ കല്യാണംകൂടാനെത്തിയത്. മൂന്നാർ തെന്മല എസ്റ്റേറ്റിൽവെച്ച് കാട്ടാന ആക്രമിച്ചു
ഫെബ്രുവരി 26
ഓട്ടോൈഡ്രവർ സുരേഷ് കുമാർ (മണി-45). കന്നിമല ടോപ്പ് ഡിവിഷനിൽവെച്ച് ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട് സുരേഷ് കുമാറിനെ കാട്ടാന ചവിട്ടിക്കൊന്നു.
മാർച്ച് നാല്
ഇന്ദിരാ രാമകൃഷ്ണൻ (65). അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിൽ പുരയിടത്തിൽവച്ചാണ് കാട്ടാന ആക്രമിച്ചത്.