- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാടക വീട്ടിലെ ദുരൂഹത മാറ്റാൻ അന്വേഷണം തുടങ്ങി പൊലീസ്
കോട്ടയം: പാലാ പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം, ജെയ്‌സൺ (44), ഭാര്യ മെറീന ( 28) മക്കളായ ജെറാൾഡ് ( 4) ജെറീന (2) ജെറിൻ (7 മാസം ) എന്നിവരാണ് മരിച്ചത്.
പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ കട്ടിലിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന് കുട്ടികളെയും വെട്ടിയോ കുത്തിയോ കൊന്ന ശേഷം ജയ്‌സൺ തൂങ്ങിമരിച്ചത് ആണെന്നാണ് നിഗമനം. കാരണം വ്യക്തമല്ല.
ഒരു റബർ ഫാക്ടറിയിൽ ഡ്രൈവറാണ് ജയ്‌സൺ തോമസ് എന്നാണ് സൂചന. ഇവർ പൂവരണിയിൽ താമസമാക്കിയിട്ട് ഒരു വർഷമായി. അയൽക്കാർക്കും ഇവരെ കുറിച്ച് ഒന്നും വ്യക്തതയോടെ അറിയില്ല.