- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ട് കർഷകർക്ക് പരിക്ക്
കടമ്പനാട്: കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ട് കർഷകർക്ക് പരിക്ക്. കടമ്പനാട് ഗണേശ വിലാസം മുണ്ടപ്പള്ളി വിളയിൽ ജോൺസൺ(63), മുണ്ടപ്പള്ളി തറയിൽ എം.കോശി(64) എന്നിവർക്കാണ് പരിക്ക്.
തിങ്കളാഴ്ച രാവിലെ എട്ടിന് കോശി ഗണേശവിലാസത്തിലുള്ള കൃഷിയിടത്തിലേക്ക് പോകുമ്പോൾ പന്നി കുത്തുകയായിരുന്നു. കോശിയുടെ നിലവിളി കേട്ടാണ് ജോൺസൺ ഓടിയെത്തിയത്. ഇദ്ദേഹവും കർഷകനാണ്. ജോൺസണേയും ഇതേ പന്നി അക്രമിച്ചു. ഇരുവരുടേയും കാലുകൾക്കാണ് പരിക്ക്. കോശിയെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും ജോൺസനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടമ്പനാട് ഗണേശവിലാസം ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം കൂടുതലാണ്.
Next Story