- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് എം.എം.ഹസൻ
കൽപറ്റ: കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാൻ പിണറായി വിജയൻ തയാറായിട്ടില്ല. ആ മറുപടി കേൾക്കാൻ കേരളത്തിലെ വോട്ടർമാർ അഗ്രഹിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ എട്ടുവർഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കാൻ മുഖ്യമന്ത്രിയും എം വിഗോവിന്ദനും തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചുണ്ടെന്നും ഹസൻ പറഞ്ഞു.
85 വയസ് കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് ലക്ഷം വോട്ടുകളാണുള്ളത്. ഇത് അട്ടിമറിക്കാനാണ് നീക്കമെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് തടഞ്ഞില്ലെങ്കിൽ സ്വാഭാവികമായി കള്ളവോട്ട് നടക്കും. ആറ്റിങ്ങൽ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫ് പരാതിയുമായി മുന്നോട്ടുപോകുകയാണ്. യു.ഡി.എഫ് വോട്ടർപട്ടികയിലെ ക്രമക്കേട് ആവർത്തിച്ചുപറയുമ്പോഴും ബിജെപി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയ രാഹുൽഗാന്ധി തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് പ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ 10 വർഷമായി മുൻപ് പറഞ്ഞതൊന്നും പാലിക്കാത്ത മോദിയാണ് വീണ്ടും ഗ്യാരണ്ടിയുമായി എത്തിയിരിക്കുന്നത്. ഇന്ത്യാമുന്നണി അധികാരത്തിൽ വരുമെന്ന് മോദി ഭയക്കുന്നതിന്റെ തെളിവാണ് കേജ്രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റ്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇതിന്റെ ഭാഗമാണ്. യു.ഡി.എഫ് 20 സീറ്റുകളിലും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.