- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മലയാളിയായ എസ്‌ഐ. ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു
തൃക്കരിപ്പൂർ: ഡൽഹിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയായ എസ്‌ഐ മരിച്ചു. നടക്കാവ് സ്വദേശിയും ഡൽഹി പൊലീസ് മൊബൈൽ ക്രൈം ടീം സബ് ഇൻസ്‌പെക്ടറുമായ എൻ.കെ.പവിത്രൻ (58) ആണ് ഡൽഹി പ്രഗതി മൈതാൻ സബ്വേയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി പവിത്രൻ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിക്കുകയും ഇദ്ദേഹം തെറിച്ചുവീഴുകയുമായിരുന്നു.
1985-ൽ ന്യൂഡൽഹി പൊലീസിൽ ചേർന്ന പവിത്രൻ നിരവധി കേന്ദ്രമന്ത്രിമാരുടെയും നേതാക്കന്മാരുടെയും അംഗരക്ഷകനായി ജോലിചെയ്തിട്ടുണ്ട്. തൃക്കരിപ്പൂർ നടക്കാവിലെ പരേതരായ കെ.കുഞ്ഞമ്പുവിന്റെയും എൻ.കെ.ദേവകിയുടെയും മകനാണ്. മകൻ: കശിഷ് മാർക്ക് (ന്യൂഡൽഹി). സഹോദരങ്ങൾ: എൻ.കെ.ജയദീപ് (അദ്ധ്യാപകൻ, ജി.ഡബ്ല്യു.യു.പി.എസ്. മെട്ടമ്മൽ, കെ.എസ്.ടി.എ. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), എൻ.കെ.പ്രീത (അദ്ധ്യാപിക, ജി.എഫ്.വി.എച്ച്.എസ്.എസ്. കാടങ്കോട്), എൻ.കെ.പ്രസീന (അന്നൂർ), പരേതനായ എൻ.കെ.പ്രദീപ്. തിങ്കളാഴ്ച രാവിലെ എട്ടിന് നടക്കാവിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം ഒൻപതിന് ഉദിനൂർ വാതക ശ്മശാനത്തിൽ.