- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ
തൃശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കിലെ സുരക്ഷാ ജീവനക്കാരാണ് മരിച്ചത്. സർവകലാശാല ക്യാംപപസിനകത്ത് പ്രവർത്തിക്കുന്ന പൊലീസ് പരിശോധന നടത്തുന്നു.
ഇന്ന് രാവിലെ ബാങ്ക് തുറക്കുന്നതിന് മുമ്പ് വൃത്തിയാക്കാനെത്തുന്ന സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ഇതിന് പിന്നാലെ തന്നെ ജോലിക്കെത്തിയ കാഷ്യറും മാനേജറും വിവരമറിഞ്ഞു. ഇവരാണ് പൊലീസിനും വിവരം നൽകിയത്. ഒരാളുടെ മൃതദേഹം ബാങ്ക് കെട്ടിടത്തിൽ നിന്നും മറ്റെയാളുടെ മൃതദഹം സമീപത്തൊരു ചാലിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.
തലയിൽ മാരകമായ മുറിവുകളോടെയാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 100 മീറ്റർ അകലെ നീർച്ചാലിൽ അരവിന്ദാക്ഷന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ജോലിസംബന്ധമായി ഇരുവർക്കും ഇടയിൽ തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു.