- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 106 വർഷം കഠിനതടവ്
മറയൂർ: ബുദ്ധിമാന്ദ്യമുള്ള പതിനഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 44കാരന് യുവാവിന് 106 വർഷം കഠിനതടവും 2.6 ലക്ഷം രൂപ പിഴയും വിധിച്ചു. തൃശ്ശൂർ ചേലക്കര പുലാക്കോട് വാക്കട വീട്ടിൽ പത്മനാഭൻ എന്ന പ്രദീപ് (44)നെയാണ് ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ശിക്ഷിച്ചത്. പല വകുപ്പുകളിലായുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അതിനാൽ 22 വർഷമാകും തടവ്.
കുട്ടിയെ ഇയാൾ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പീഡിപ്പിക്കുക ആയിരുന്നു. പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. 2.6 ലക്ഷം രൂപ പിഴയും ഇയാൾ അടയ്ക്കാൻ കോടതി ഉത്തരവിട്ടു. പ്രതി പിഴ അടയ്ക്കുകയാണെങ്കിൽ പിഴത്തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു. ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അഥോറിറ്റി നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവുണ്ട്.
2022-ലായിരുന്നു സംഭവം. പ്രതി അടിമാലിയിൽ ഹോട്ടൽ ജോലിക്കാരനായിരുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും വീട്ടിൽ ഇല്ലാത്ത സമയത്ത് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടായതിനെത്തുടർന്ന് പെൺകുട്ടിയെ അമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി.
തുടർന്ന് ഡോക്ടർ പൊലീസിൽ അറിയിക്കുമായിരുന്നു. സംഭവം അറിഞ്ഞ് ആശുപത്രിയിലെത്തിയ പ്രതി അവിടെനിന്ന് കടന്നു. പെൺകുട്ടിയുടേയും പ്രതിയുടേയും മെഡിക്കൽ സാമ്പിളുകളുടെ ഡി.എൻ.എ പരിശോധിച്ചു. പ്രതിയാണ്, ഗർഭസ്ഥശിശുവിന്റെ പിതാവെന്ന് സ്ഥിരീകരിച്ചു. അടിമാലി പൊലീസ് ഇൻസ്‌പെക്ടർ ക്ലീറ്റസ് കെ. ജോസഫാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിജു കെ.ദാസ് ഹാജരായി.