മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷകഘടകങ്ങളുടെയും നേതാക്കളെ അപകീർത്തിപ്പെടുത്താൻ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റർ പ്രചാരണം നടത്തിയവർക്കതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സമസ്ത, എസ്.വൈ.എസ്. നേതാക്കൾ അറിയിച്ചു.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായുള്ള ഹജ്ജ്, ഉംറ ഗ്രൂപ്പുമായി ബന്ധപ്പെട്ടാണ് പ്രചാരണം നടത്തിയത്. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, എസ്.വൈ.എസ്. ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര തുടങ്ങിയവർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.