- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ബോധവത്ക്കരണവുമായി സൈബർ പൊലീസ്
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ സൈബർ പൊലീസിന്റെ ബോധവത്ക്കരണ പരിപാടികൾക്ക് തുടക്കമായി. ഓൺലൈൻ വഴി സാമ്പത്തിക തട്ടിപ്പ് കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് ഉടമകളെ ബോധവത്കരിക്കാൻ ക്ലാസുമായി പൊലീസിന്റെ സൈബർ ഡിവിഷൻ എത്തുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ബോധവത്കരണം വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിലാണ് ജില്ലകൾ തോറും തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഉപഭോക്താക്കൾക്ക് ക്ലാസുകൾ നൽകുന്നത്. പൊലീസ് സൈബർ ഡിവിഷനും സ്വകാര്യ-പൊതുമേഖലാ ബാങ്കുകളും സംയുക്തമായാണ് ഇതിന് നേതൃത്വം നൽകുക.
പണം നഷ്ടപ്പെട്ട് ആദ്യ മണിക്കൂറിൽതന്നെ വിവരം 1930 എന്ന സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ അറിയിച്ചാൽ 95 ശതമാനം തട്ടിപ്പും നേരത്തേ തടയാനാകുമെന്നും ബാങ്ക് അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമാക്കാമെന്നും ക്ലാസുകളിൽ വ്യക്തമാക്കുന്നുണ്ട്. 2023-ൽ മാത്രം കേരളത്തിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 201.79 കോടി രൂപ നഷ്ടമായതായാണ് കണക്ക്. രാജ്യത്തുനിന്ന് 7488.64 കോടിയാണ് പോയ വർഷം നഷ്ടമായത്.