ബെംഗളൂരു: കാവേരി നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ മൂന്നു പേർ പെൺകുട്ടികളാണ്. കനക്പുര മേക്കെദാട്ടു അണക്കെട്ടിന് സമീപമാണ് അപകടം. ഹർഷിത, വർഷ, സ്‌നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശിക്കാനെത്തിയത്. അഞ്ചു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു